കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായാണ് ജെയ്ക് പത്രിക സമർപ്പിക്കുവാൻ പോയത്.
എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. എന്നിവര്‍ ജെയ്ക്കിനൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു.ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവയ്ക്കാനുളള തുക നല്‍കിയത്.
ഇന്ന് വെെകിട്ട് 4 ന് മണർക്കാട് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഇത് മൂന്നാംതവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാലും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. ഇരുവരും രാവിലെ 11.30ന് പാമ്പാടി ബിഡിഒ മുമ്പാകെയാകും പത്രിക നല്‍കുക. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.