ന്യൂഡൽഹി: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു.
2011ലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.ഇന്ത്യൻ പൗരനല്ലാത്ത അക്ഷയ്കുമാർ ദേശീയ വിഷയങ്ങളിൽ തീവ്ര നിലപാടുകൾ സ്വീകരിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ആയതോടെയാണ് പൗരത്വത്തിനുള്ള നടപടികൾ അക്ഷയ് കുമാർ ആരംഭിച്ചത്