തിരുവനന്തപുരം : എല്ലാമാസവും അഞ്ചിനു മുൻപായി തലേമാസത്തെ ശന്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 26ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും.
സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ, ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് അടങ്ങുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂലൈയിലെ ശന്പളം ഇതുവരെ ലഭിച്ചില്ലെന്നും പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും സമര സമിതി അറിയിച്ചു. ശന്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്. ശന്പളവും മുറ്റ് ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കു പോകുമെന്നു സംയുക്ത സമര സമിതി പ്രതിനിധികൾ അറിയിച്ചു.