ന്യൂഡൽഹി : ലേഡി ഹാർഡിന്ജ് മെഡിക്കൽ കോളജിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ ഒന്നാം നിലയിൽ വൈകിട്ട് നാലിനാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ കുതിച്ചെത്തി തീ പൂർണമായും അണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.