ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ടുൽകാരെം അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ പലസ്തീനി യുവാവ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഫത്താ പാർട്ടി അംഗമായ മഹ്മുദ് ജാറദ്(23) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ടുൽകാരെം ക്യാമ്പിന് നേർക്ക് ഇസ്രയേൽ സേന ആക്രമണം നടത്തിയത്. നെഞ്ചിൽ വെടിയേറ്റ ജാറദിനെ ഉടനടി താബെത്ത് താബെത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയ്ഡിനെത്തിയ ഇസ്രയേൽ സേനയ്ക്കെതിരെ പ്രത്യാക്രമണം നടത്തിയെന്നും കനത്ത വെടിവയ്പ്പുണ്ടായെന്നും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ സാമന്തസംഘടനയായ ടുൽകാരെം ബ്രിഗേഡ് അറിയിച്ചു.