തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികൾ 26ന് സൂചനാ പണിമുടക്ക് നടത്തും. ഓണം ആനുകൂല്യങ്ങൾ നൽകുക, ശമ്പളം ഒറ്റത്തവണയായി നൽകുക, ആവശ്യപ്പെട്ട ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്. സ്കൂളുകളിലും കോളേജുകളിലും ഓണാവധി തുടങ്ങുന്ന 25ന് രാത്രി 12 മുതൽ 26 ന് രാത്രി 12 വരെയാണ് പണിമുടക്ക്. സിപിഎം അനുകൂല യൂണിയനായ കെ.എസ്.ആർ.ടി.ഇ.എ, യുഡിഎഫ് അനുകൂല ടി.ഡി.എഫ് എന്നീ സംഘടനകൾ സംയുക്തമായുള്ള പണിമുടക്കിന് ജോയിന്റ് എം.ഡി പ്രമോജ് ശങ്കർ ഇന്നലെ നോട്ടീസ് നൽകി.