തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുക. കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്പ്പറേഷന് എംഡി എ. ജോണ്‍ ലൂയിസ്, ഐടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.