തിരുവനന്തപുരം : വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘നമ്മള് പറയുന്നത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണിത്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടുള്ളു’-മുഖ്യമന്ത്രി പറഞ്ഞു. ധാരളം വിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.