കൊച്ചി : നാമജപഘോഷയാത്രയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന എന്‍എസ്എസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. ഒന്നാം പ്രതിയായ എന്‍എസ്എസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഏതെങ്കിലും തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഘോഷയാത്രയല്ല എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഹര്‍ജി പരിഗണിക്കുന്നത് വരെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു