ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ എം.പിമാർ അടക്കമുള്ള സംഘത്തെയാണ് തടഞ്ഞത്.
സംഘർഷം നടക്കുന്ന നൂഹിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. നേതാക്കൾ ഏറെ നേരം പൊലീസുമായി സംസാരിച്ചെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിൽ നേതാക്കൾ സന്ദർശനം നടത്തി.എന്നാല്‍ സംഘര്‍ഷമുണ്ടായ മറ്റ് മേഖലകളിലും സന്ദര്‍ശനം നടത്തിയ ശേഷമേ ഇവിടെനിന്ന് മടങ്ങൂ എന്ന് നേതാക്കള്‍ അറിയിച്ചു. ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം പ്രതിനിധി സംഘവും വൈകീട്ട് ഹരിയാനയിൽ സന്ദർശനം നടത്തുന്നുണ്ട്.