കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്ഫാക്ക് ആലത്തിനെ ആലുവ മാർക്കറ്റിലെത്തിച്ചു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുട്ടിയുടെ ചെരുപ്പ്, കഴുത്ത് മുറുക്കിയ തുണി എന്നിവ കണ്ടെത്തി.
അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ആലുവയിലെ മുക്കത്തു പ്ളാസ കെട്ടിട സമുച്ചയത്തിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
അസ്ഫാക്ക് ആലം ഡൽഹിയിലെ പോക്സോ കേസിലും പ്രതിയാണ്. 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 2018ൽ ഡൽഹി ഗാസിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 30 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഡൽഹിയിൽ നിന്നാണ് ഇയാൾ കേരളത്തിലെത്തിയത്.