ടാരൂബ : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തി. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്ക് ഇന്നും വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ അക്സർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർക്ക് പകരമായി ജയ്ദേവ് ഉനാദ്ഘട്ട്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ഇടംനേടി. കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയ ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് വിൻഡീസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങുന്നത്.