ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി സൂചന.വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരേ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ നിലപാട് മയപ്പെടുത്താൻ തീരുമാനിച്ചതായാണു വിവരം.
എന്നാൽ, തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്തും. വിഷയം സങ്കീർണമാണെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.സിവിൽ കോഡിൽ എല്ലാ വിഭാഗങ്ങളെയും പെട്ടെന്ന് ഉൾപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവച്ചേക്കുമെന്ന ഭയവും ബിജെപിക്കുണ്ട്. അതേസമയം ഉത്തരാഖണ്ഡിൽ നിയമത്തിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അധികം വൈകാതെ നിയമമായി പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.