ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ റിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർദ്ധനയുണ്ട്. കൊവിഡ് കാലത്തിനു മുൻപുള്ളതിനേക്കാൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിവർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗെയിംസ് 24×7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ കാലയളവിൽ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും 13നും 18നും ഇടയിൽ പ്രായമുള്ളവരാണ്. 13 ശതമാനം 9നും 12നും ഇടയിൽ പ്രായമുള്ളവരാണ്. രണ്ട് ശതമാനത്തിലധികം പേർ ഒൻപതു വയസ്സിനു താഴെയുള്ളവരാണ്.
68 ശതമാനത്തോളം വർദ്ധന
2016 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർധനയുണ്ടായെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ പറയുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളുടെ പ്രായം
80 ശതമാനം – 13നും 18നും ഇടയിൽ
13 ശതമാനം – 9നും 12നും ഇടയിൽ
2 ശതമാനം – 9ന് താഴെ
രാജ്യത്ത് ബാലവേലയും
രാജ്യത്ത് ബാലവേലയുണ്ടെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. 15.6 ശതമാനം കുട്ടികൾ ഹോട്ടലുകളിൽ ജോലി ചെയ്യുന്നുണ്ട്. ഓട്ടമൊബീൽ ട്രാൻസ്പോർട്ട് ഇൻഡസ്ട്രികളിൽ 13 ശതമാനവും 11.8 ശതമാനം കുട്ടികൾ വസ്ത്രനിർമാണ മേഖലയിലും ജോലിചെയ്യുന്നു.