വിഴിഞ്ഞം : പുലർച്ചെ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. കമ്പി കൊണ്ടുള്ള അടിയിൽ കൈക്ക് പരിക്കേറ്റ യുവാവ് തൊട്ടടുത്ത വീട്ടിൽ ഓടിക്കയറി രക്ഷപ്പെടു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ശ്രീ ജാഭവനിൽ സുജി ലാൽ (37) ന് നേരെയായിരുന്നു ആക്രമണം. ഇന്നലെ പുലർച്ചെ നാലരയോടെ ഉഴുന്ന് വിള വാട്ടർ ടാങ്കിന് സമീപത്ത് വച്ചായിരുന്നു രണ്ട് ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. സുജി ലാൽ സഞ്ചരിച്ച ബുള്ളറ്റും അടിച്ച് തകർത്തു. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.