പാലക്കാട്: സംസ്ഥാനത്ത് നായയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. മേയ് ഒന്നിന് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു.
കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് വലതുകാലിലെ വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.