കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ബുധനാഴ്ച ജില്ലയിലെ സ്കൂളുകൾക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
നേരത്തെ, ബുധനാഴ്ച എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള എംസി റോഡ് ഭാഗങ്ങളിലാണ് നിയന്ത്രണം.പുലർച്ചെ നാലിന് ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. ട്രക്കുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ എംസി റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു.