കാലടി: പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ ലോക്കപ്പില്‍ നിന്നും ബലമായി മോചിപ്പിക്കുകയും പോലീസുകാരെ ശകാരിക്കുകയും ചെയ്ത എംഎല്‍എമാര്‍ക്കെതിരെ കേസ്.അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് ജോസഫ് എന്നിവർക്കെതിരെയാണ് നടപടി.
സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഞായറാഴ്ച രാവിലെയാണ് സംഭവം. കാലടി ശ്രീശങ്കര കോളജിലെ ഏഴ് കെഎസ്യു പ്രവർത്തകരായ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇവിടെയെത്തിയ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലോക്കപ്പ് ബലമായി തുറന്ന് കെഎസ് യു പ്രവർത്തകരെ സെല്ലിൽ നിന്ന് മോചിപ്പിക്കുകയും പൊലീസുകാരെ ശകാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.