കണ്ണൂർ: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ താൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സെമിനാറിൽ പങ്കെടുക്കാത്തതിൽ അസ്വഭാവികതയില്ല. താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടതിൽ പ്രത്യേകതയില്ല. മുഖ്യമന്ത്രി ആയുര്‍വേദ ചികില്‍സയിലാണ്. അതിന്റെ ഭാഗമായാണ് കണ്ടത്. തിരുവനന്തപുരത്ത് ചെല്ലുമ്പോഴെല്ലാം മുഖ്യമന്ത്രിയെ മാത്രമല്ല, പാര്‍ട്ടി നേതാക്കളെയെല്ലാം കാണാറുണ്ട്. സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല.താൻ ഇപ്പോഴും സജീവമാണെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിവാദങ്ങള്‍ ചര്‍ച്ചയായില്ലെന്നും ഇ.പി പറഞ്ഞു. എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല..കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്. കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല.ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു.താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ല.മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്-ജയരാജൻ പറഞ്ഞു.