ന്യൂഡൽഹി : എസ്.എൻ.സി ലാവ്ലിൻ േസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ മേത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവച്ച കേസാണിത്.
മലയാളി കൂടിയായ ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ ലാവ്ലിൻ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി, രവികുമാർ പിൻമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സി.ബി.ഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.