ചെന്നൈ: തമിഴ്നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പു തിരിമറി നടത്തിയെന്ന പരാതിയിലാണ് ജസ്റ്റിസ് എസ് എസ് സുന്ദറിന്റെ നടപടി.
തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ രവീന്ദ്രനാഥ് തന്റെ വരുമാന സ്രോതസ് മറച്ചുവച്ചതുള്പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പി.മിലാനി എന്ന വോട്ടറാണ് കോടതിയെ സമീപ്പിച്ചത്. ജസ്റ്റീസ് എസ്.എസ്.സുന്ദറിന്റേതാണ് ഉത്തരവ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്.
തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എംപിയാണ്. വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്.