തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വെള്ളിയാഴ്ച വരെ മദ്ധ്യ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത. ആഗോള മഴപാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ പ്രതിഭാസം കാലവർഷക്കാറ്റിനെ ശക്തമാക്കുന്നതോടെയാണ് മഴ ലഭിക്കുന്നത്. ഇടുക്കി, കോട്ടയം,കണ്ണൂർ,കോഴിക്കോട്,കാസർകോട് ജില്ലകളിലാണ് അധിക മഴ ലഭിക്കുന്നത്.
ചൊവ്വയും ബുധനും ഇടുക്കി,കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ അതിശക്തമഴയ്ക്ക് സാദ്ധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായി പെയ്യുന്ന മഴ വെള്ളി മുതൽ കുറയും. ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ന്യൂനമർദ്ദം രൂപപ്പെട്ടാൽ മഴയിൽ ഏറ്റക്കുറച്ചിലുകൾ വന്നേക്കാം.അതിശക്ത മഴയിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
ഓറഞ്ച് അലർട്ട്
ഇന്ന് : ഇടുക്കി, കണ്ണൂർ, കാസർകോട്
4ന് : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
5ന്: ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
6ന്: കണ്ണൂർ
യെല്ലോ അലർട്ട് ഇന്ന്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്