കോഴിക്കോട് : ഫറോക്ക് പാലത്തിൽനിന്ന് ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വർഷയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി നാട്ടുകാരും അഗ്നിശമനസേനയും തെരച്ചിൽ നടത്തുകയാണ്. ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവറാണ് കണ്ടത്. ഇയാൾ വാഹനം നിർത്തി പുഴയിലേക്ക് കയർ ഇട്ടുകൊടുത്തു. ഇതിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. എന്നാൽ ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറിൽ പിടിക്കാനായില്ല. ഇയാൾ മുങ്ങാത്താഴുകയായിരുന്നു. ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം.