യൂഡൽഹി : ഭീം ആർമി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിന് നേർക്ക് നടന്ന കൊലപാതകശ്രമത്തിലെ നാല് പ്രതികളെ ഡൽഹി പോലീസ് പിടികൂടി. ഉത്തർ പ്രദേശിലെ സഹ്രാൻപുർ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളുമാണ് പിടിയിലായത്. പഞ്ചാബിലെ അംബാല മേഖലയിൽ നിന്ന് ഇന്ന് വൈകിട്ടാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച ഉത്തർ പ്രദേശിലെ ദിയോബന്ദ് മേഖലയിൽ വച്ചാണ് ആസാദിന് നേർക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന എസ്യുവിക്ക് നേർക്ക് രണ്ട് തവണ അക്രമികൾ വെടിവച്ചു. ഒരു വെടിയുണ്ട ശരീരത്തിൽ ഉരസി ആസാദിന്റെ വയറിന് പരിക്കേറ്റിരുന്നു.