കോഴിക്കോട് : കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ എം പി എന്ന നിലയിലെ വരുമാനത്തിന്റെ വിശദ വിവരങ്ങൾ തേടി വിജിലൻസ്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് തേടി ലോക് സഭാ സെക്രട്ടറി ജനറലിന് വിജിലൻസ് കത്ത് നൽകി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.
സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. കള്ളപ്പണം അടക്കമുള്ളവ അകൗണ്ടിൽ എത്തിയോ എന്നതാണ് വിജിലൻസ് പരിശോധിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പറഞ്ഞു. സ്പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.