ഇംഫാല്‍: വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. റോഡ് മാർഗമുള്ള സന്ദർശനം പൊലീസ് തടഞ്ഞെങ്കിലും ഹെലികോപ്റ്ററില്‍ ബിഷ്ണുപൂരിലെ മൊയ്റാംങ്ങിലെത്തിയ രാഹുല്‍ മെയ്തി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി.
ഉച്ചയ്ക്ക് തിരികെ ഇംഫാലിലെത്തുന്ന രാഹുല്‍ പത്ത് പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും. നാഗാ വിഭാഗവുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട നിരവധി പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് മനസിലാക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. വ്യാഴാഴ്ച ആദ്യം കുക്കി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ തിരികെ ഇംഫാലിലെത്തി രണ്ട് മെയ്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.