ലക്നോ: പ്രമുഖ ദളിത് നേതാവും ഭീം ആർമി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹറൺപൂരിൽ ആസാദിനു നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തു.വെടിവയ്പിൽ ആസാദിന് പരിക്കേറ്റു. ആസാദിനെ സിഎൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിയുതിർത്തത് രണ്ട് തവണ. ഒരു വെടിയുണ്ട ചന്ദ്രശേഖർ ആസാദിന്റെ ഇടുപ്പിൽ തറച്ചു. മറ്റൊന്ന് കാറിന്റെ പിൻവശത്തെ ഡോറിലാണ് തറച്ചത്.ആസാദിന്റെ ഇളയ സഹോദരൻ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.പാർട്ടിപ്രവർത്തകന്റെ വീട്ടിൽ നടന്ന “തെർഹാവി’ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. കാറിലെത്തിയ അക്രമികൾ ആസാദിന്റെ വാഹനത്തിന് അടുത്തെത്തി നിറയൊഴിക്കുകയായിരുന്നു.
ആദ്യത്തെ വെടിയുണ്ട കാറിന്റെ മുന്നിലെ ഡോർതുളച്ച് സീറ്റുംകടന്ന് ആസാദിന്റെ ഇടുപ്പിൽ കയറി. രണ്ടാമത്തെ വെടിയുണ്ട കാറിന്റെ പിൻവശത്തെ ഡോറിലാണ് തറച്ചത്. വെടിയുതിർത്തതിനു പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പരിക്കേറ്റ ആസാദിനെ സിഎച്ച്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.