തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ഡോ. വി. വേണു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആണ് പോലീസിന്റെ പുതിയ തലവന്‍. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവിൽ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വി. വേണുവിനെ സര്‍ക്കാര്‍ പരിഗണിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായിട്ടാണ് ഷെയ്ക്ക് ദര്‍വേഷ് സാഹിബ് എത്തുന്നത്. ഈ മാസം 30നാണ് ഡോ. വി പി ജോയിയും, ഡിജിപി അനില്‍ കാന്തും വിരമിക്കുന്നത്.