


കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്. സ്ഥാനത്ത് തുടരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സുധാകരന് പറഞ്ഞു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സുധാകരന്റെ പ്രതികരണം.
താന്‍ ഒരു കേസില്‍ പ്രതിയാകുന്നത് പാര്‍ട്ടിയെ ബാധിക്കുന്നെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ മാറി നില്‍ക്കേണ്ടത് തന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. ഇക്കാരണംകൊണ്ടാണ് സ്ഥാനത്തുനിന്ന് മാറി നില്ക്കാന് സന്നദ്ധതയറിയിച്ചത്. എന്നാല്‍ സ്ഥാനത്ത് തുടരാനാണ് ഹൈക്കമാന്‍ഡ് അടക്കം കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.