Skip to main content

Kerala Mirror

August 1, 2026

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു; അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു : സുപ്രീംകോടതി

ന്യൂഡല്‍ഹി : സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ മൃഗങ്ങളെ ഉപേക്ഷിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, ആ മൃഗങ്ങളെ ഭക്ഷണത്തിനായി […]
August 1, 2026

യുഎസിൽ നിന്നും നാടുകടത്തിയ ഇന്ത‍്യൻ‌ പൗരന്മാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര‍്യ മന്ത്രാലയം

വാഷിങ്ടൺ ഡിസി : യുഎസിൽ നിന്നും ഈ വർഷം ഇന്ത‍്യയിലേക്ക് നാടുകടത്തിയ ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് പുറത്തുവിട്ടു. 2026 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 2,273 പേരെ നാടുകടത്തിയെന്നാണ് വിദേശകാര‍്യ മന്ത്രാലയം പറയുന്നത്. […]
August 1, 2026

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇ20 ഇന്ധനത്തിനൊപ്പം ശുദ്ധ പെട്രോളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകുന്ന വിധത്തിൽ ലഭ്യമാക്കണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇതുസംബന്ധിച്ച നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് […]
August 1, 2026

ആന്ധ്രയില്‍ ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

അമരാവതി : ആന്ധ്ര പ്രദേശിലെ ഭോഗപുരം, അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഎംആര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഏകദേശം 5,000 കോടി രൂപയുടെ ഭോഗാപുരം വിമാനത്താവളം, അടിസ്ഥാന സൗകര്യ […]
August 1, 2026

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴയും മണ്ണിടിച്ചിലും; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ […]
August 1, 2026

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

മുംബൈ : കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വീട്ടിലെത്തിയ ആളുകളെ കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള തന്റെ വസതിയിലെ പാര്‍ക്കിങ് ഏരിയയില്‍ ആളുകളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് ക്ഷീണം അനുഭവപ്പെടുകയും […]
August 1, 2026

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

മലപ്പുറം : നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. മഴയെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു. […]
August 1, 2026

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

കണ്ണൂര്‍ : ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ […]
August 1, 2026

2026-27 വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ന്യൂഡല്‍ഹി : 2026-27 അസസ്‌മെന്റ് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് പിഴയോ പലിശയോ ഇല്ലാതെ 2026-27 അസസ്മെന്റ് […]