Skip to main content

Kerala Mirror

July 28, 2026

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കണം : സുപ്രിംകോടതി

ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു. നിർണായക ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിർദേശിച്ചു. […]
July 28, 2026

കേരളത്തിലെ ദേശീയപാത നിർമ്മാണം : ക്വാറി ഉൽപ്പന്നങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് തേടി വിജയ്‌യ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതകളുടെയും മറ്റ് നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും സമയബന്ധിതമായ പൂർത്തീകരണത്തിന് തടസ്സമായിരിക്കുന്ന മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വിഡി […]
July 28, 2026

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ല : കെഎസ്ആർടിസി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചുവെന്ന ആരോപണം നിഷേധിച്ച് കെഎസ്ആർടിസി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ രഹിതമാണെന്നും കെഎസ്ആർടിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദിവസവും 4,371 സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലേതിനാൽ […]
July 28, 2026

ഹിമാചലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

ഷിംല : ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബർമൗർ-പത്താൻകോട്ട് സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചമ്പയിലെ ഗെഹ്‌ര സ്വദേശികളായ വചൻ സിങ് (60), […]
July 28, 2026

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; 2 പേർ ഈരാട്ടുപേട്ടയിൽ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന 2 പേർ പിടിയിൽ. കോട്ടയം ഈരാട്ടുപേട്ടയിൽ നിന്നാണ് തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വജേശി അർജുൻ എന്നിവർ പിടിയിലായത്. ഇവരുടെ സംഘത്തിൽ […]
July 28, 2026

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരേ കേസെടുത്ത് പൊലീസ്

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ തിരേ കേസെടുത്ത് കോഴിക്കോട് സൈബർ ക്രൈം പൊലീസ്. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയപരാതിയിലാണ് കേസ്. സമൂഹത്തിൽ കലാപം ഉണ്ടാക്കണമെന്ന […]
July 28, 2026

മുഖ‍്യമന്ത്രിയുടെ പേരിൽ ധൻ ധൻ യോജന തട്ടിപ്പ്; കേസെടുത്ത് പൊലീസ്

കൊച്ചി : ഇൻഷുറൻസ് ക്ലെയിമെന്ന വ‍്യാജേന മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ പേരിൽ സൈബർ‌ തട്ടിപ്പ് നടന്നതായി പരാതി. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം […]
July 28, 2026

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചോടെയാണ് മരണം സ്ഥിരീകരിച്ചത്. 1995 മുതൽ സൊസൈറ്റിയുടെ ചെയർമാനാണ്. […]
July 28, 2026

പരീക്ഷാ ക്രമക്കേട് സമരക്കാർ‌ക്കെതിരായ അധിക്ഷേപ പരാമർശം; ടിജി മോഹൻദാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരണെന്നും വെടിവച്ച് കൊല്ലണമായിരുന്നെന്നുമുള്ള ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്‍റെ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സൈബർസെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ […]