Kerala Mirror

June 2, 2026

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; 39 വർഷങ്ങൾക്ക് ശേഷം ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു […]
June 2, 2026

മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു

തൊടുപുഴ : മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ദ്രാവിനേഷിനെ രക്ഷിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് […]
June 2, 2026

അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ട്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് […]
June 2, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ സര്‍ജറി ചെയ്ത കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍ […]
June 2, 2026

സൈബര്‍ ആക്രമണം : ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

കൊച്ചി : നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി നടി അന്‍സിബ ഹസന്‍. തുടരെത്തുടരെ സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും തന്നെയും കുടുംബത്തേയും വേട്ടയാടുന്നുവെന്നുമാണ് അന്‍സിബയുടെ പരാതി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ […]
June 2, 2026

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിനും മത്സരിക്കും. നിലവില്‍ നിയമസഭയില്‍ യുഡിഎഫ് മുന്നണിക്ക് വ്യക്തമായ […]
June 2, 2026

സംസ്ഥാനത്ത് കാലവർഷം നാളെ മുതൽ; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കാലവർഷം കേരളത്തിൽ എത്തുമെന്ന് കരുതുന്ന ബുധനാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് […]