

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്പോര്‍ട്ട് പുറത്തിറക്കാന്‍ അമേരിക്ക. ജൂലൈയില്‍ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാസ്പോര്ട്ടുകള് പുറത്തിറക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പുതിയ പാസ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. രണ്ട് ചിത്രങ്ങളാണ് പുതിയ പാസ്പോര്ട്ടില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രംപിന്റെ ചിത്രമാണ് ഇതില്‍ ഒരെണ്ണം. അതിനുതാഴെ സ്വര്ണനിറത്തില് ട്രംപിന്റെ ഒപ്പുമുണ്ട്. യുഎസിന്റെ സ്ഥാപകനേതാക്കളുടെ പെയിന്റിങ്ങാണ് രണ്ടാമത്തേത്. അമേരിക്കന്‍ പാസ്പോര്ട്ടില് ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് ഇതാദ്യമായാണ് ചേര്‍ക്കുന്നത്.
‘ജൂലൈയില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, ഈ ചരിത്ര സന്ദര്‍ഭത്തിന്റെ സ്മരണയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുഎസ് പാസ്പോര്ട്ടുകള് പരിമിതമായി പുറത്തിറക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറെടുക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രേഖകളില്‍ ഒന്നായി യുഎസ് പാസ്പോര്‍ട്ടിനെ മാറ്റുന്ന അതേസുരക്ഷാ സവിശേഷതകള്‍ നിലനിര്‍ത്തി പ്രത്യേക ഡിസൈനിലും മികച്ച ചിത്രങ്ങളും ഉള്പ്പൊടുത്തിയതായിരിക്കും പാസ്പോര്‍ട്ട്. അദ്ദേഹം പറഞ്ഞു.
എന്നാല്‍ ‘പേട്രിയറ്റ് പാസ്പോര്‍ട്ട്’ എന്നുപേരിട്ട ലിമിറ്റഡ് എഡിഷന് പാസ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് അധിക ഫീസ് ഈടാക്കില്ല. സ്വാതന്ത്ര്യദിനം ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഉദ്യമങ്ങളുടെ ഭാഗമാണിത്. പുതിയ യുഎസ് പേപ്പര്‍ കറന്‍സിയില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരിക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് അറിയിച്ചു.