മലപ്പുറം : പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]