


തിരുവനന്തപുരം : തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോര്‍ഡുകളും അമൃത എക്സ്പ്രസ് എന്ന പേരും നീക്കി. താംബരം-രാമേശ്വരം-തിരുവനന്തപുരം എന്ന് തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ബോര്‍ഡുകളാണ് ഇപ്പോള്‍ ട്രെയിനിലുള്ളത്.
തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്ത് എത്തുന്ന ട്രെയിനിന്റെ കോച്ചുകള്‍ ഉപയോഗിച്ചാണു രാമേശ്വരം ചെന്നൈ താംബരം ട്രെയിന്‍ ഓടിക്കുന്നത്. ചെന്നൈയിലെ മെക്കാനിക്കല്‍ വിഭാഗമാണു മലയാളം ഒഴിവാക്കി പുതിയ ബോര്‍ഡുകള്‍ വച്ചത്. മലയാളം ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നു തിരുവനന്തപുരം ഡിവിഷന് ഈ വിഷയം ചെന്നൈ ആസ്ഥാനത്ത് അറിയിച്ചെങ്കിലും ദക്ഷിണ റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം പരിഗണിച്ചിട്ടില്ല. ട്രെയിനില്‍ ട്രെയിനില്‍ നിന്നു മലയാളത്തെ പുറത്താക്കിയിട്ട് 7 മാസമായി.
2025 ഒക്ടോബറിലാണു തിരുവനന്തപുരംമധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയത്. അതുവരെ ട്രെയിനില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള ബോര്‍ഡ് ഉണ്ടായിരുന്നു. താഴെ ആദ്യ വരിയില്‍ മലയാളത്തില്‍ ട്രെയിനിന്റെ പേരുമുണ്ടായിരുന്നു.