


ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ അംഗീകാരം. തമിഴ്നാട് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് മന്ത്രിമാർക്ക് അനുവദിച്ച വകുപ്പുകളുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കിയത്. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
പ്രധാന വകുപ്പുകൾ കൈപ്പിടിയിലൊതുക്കി വിജയ്
മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. പൊതുഭരണം, ആഭ്യന്തരം (പോലീസ്), വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര-കുടിവെള്ള വിതരണം എന്നീ നിർണ്ണായക ചുമതലകൾ മുഖ്യമന്ത്രിക്ക് കീഴിലായിരിക്കും.
മറ്റ് പ്രധാന മന്ത്രിമാരും വകുപ്പുകളും:
കെ.എ. ചെങ്കോട്ടയ്യൻ: ധനകാര്യ വകുപ്പ്.
ആദവ് അർജുന: പൊതുമരാമത്ത് (കെട്ടിടങ്ങൾ, ദേശീയപാതകൾ, ചെറുകിട തുറമുഖങ്ങൾ), കായിക വികസന വകുപ്പ്.
എൻ. ആനന്ദ്: ഗ്രാമവികസനം, ജലവിഭവ വകുപ്പ്.
ഡോ. കെ.ജി. അരുൺരാജ്: ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമ വകുപ്പ്.