


തൊടുപുഴ : വിഡി സതീശന് അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര്. ഡിസിസി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെസി അനുകൂലികളും വിഡി സതീശന് അനുകൂലികളും ആയ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന് ആരംഭിച്ചു.
വിഡി സതീശന് അനുകൂല പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ബ്ലോക്ക് ജനറല്‍ സെക്രട്ടറി റോബിന് മൈലാടിയാണ് ഡിസിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. കെസി വേണുഗോപാല്‍ പക്ഷക്കാരിയായ കെപിസിസി ജനറല്‍ സെക്രട്ടറി ഇതിനെ എതിര്‍ത്തതോടെ ഗ്രൂപ്പില്‍ തര്‍ക്കമായി. പിന്നാലെയായിരുന്നു പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത്.
ഡിസിസി നടപടിക്കെതിരെ എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. പ്രവര്‍ത്തകരുടെ വൈകാരികത മനസ്സിലാക്കണം. പ്രവര്‍ത്തകര്‍ വീട് കയറി വോട്ട് ചോദിച്ചത് കൊണ്ടാണ് ജയിച്ചത് എന്നും എം പി പറഞ്ഞു. ധൃതിട്ടുള്ള നടപടിയെടുക്കല്‍ അപക്വമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഒരു കൂട്ടം പ്രവര്‍ത്തകര്‍ സിപി മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന് ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ച അനന്തമായി നീണ്ടാല്‍ ഇടുക്കി ഡിസിസി കലാപം ഇനിയും ഉണ്ടായേക്കും.