

ഇടുക്കി : മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയെന്നും പദ്ധതി ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും പരാതിയിൽ പറയുന്നു. തൊടുപുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി നൽകിയത്.