

തിരുവനന്തപുരം : രാജ്യത്ത് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച വഖഫ് ആക്റ്റ് പാസ്സാക്കിയശേഷം ആദ്യമായി രൂപീകരിച്ച വഖഫ് ബോര്‍ഡാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്. അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ബോര്‍ഡ് രൂപീകരണ ഉത്തരവില്‍ തന്നെ രണ്ട് അമുസ്ലിം പ്രതിനിധികളെ, പൊതുകാര്യ പ്രസക്തരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും പിന്നീട് നിയമിക്കുമെന്നാണ് പിണറായി വിജയന് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു കേന്ദ്ര നിയമമാണെന്നും വിഡി സതീശന് ചൂണ്ടിക്കാട്ടി.
ഇതിനു ശേഷം നാലു ഹര്‍ജികളാണ് കോടതിയില്‍ വന്നത്. അതില്‍ ഒരെണ്ണം അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, മുസ്ലിങ്ങളിലെ ഷിയ, ബോറ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളെ പരിഗണിച്ചിട്ടില്ല, അയോഗ്യരായ ആളുകളെയും നിയമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികളില്‍ ഹര്‍ജികളെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും, ഹര്‍ജികള്‍ തള്ളണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
അമുസ്ലിം അംഗങ്ങളെ നിയമിച്ചുകൊള്ളാം, സെക്ഷന്‍ 14 പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുമതി വേണമെന്നാണ് വഖഫ് ബോര്‍ഡ് ചെയര്മാന് അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ പോയി വ്യക്തമാക്കിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി. മുസ്ലിങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരാക്കുക ലക്ഷ്യമിട്ടായിരുന്നു പിണറായി വിജയന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രചാരണം അഴിച്ചു വിട്ട് മുസ്ലിങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷ നേതാവോ സിപിഐഎമ്മോ വിചാരിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴയുടെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 28 ശതമാനം വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 4.29 പൈസക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ആ എഗ്രിമെന്റ് ഉണ്ടായിരുന്നെങ്കില്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു. 2024-2025 വര്‍ഷത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.