Kerala Mirror

November 30, 2025

തെരഞ്ഞെടുപ്പ് കമ്മീഷ്ണറുമായി 55 മിനുറ്റ് സംസാരിച്ചു, ഒരു ചോദ്യത്തിനും മറുപടിയില്ല : ടിഎംസി എംപിമാർ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. എസ്ഐആറുമായി ബന്ധപ്പെട്ട് ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വെള്ളിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. ഇതിന് […]
November 30, 2025

കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചു; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെൻഷൻ

കോഴിക്കോട് : കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ വടകര ഡിവൈഎസ് പി എ ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു.എ. ഉമേഷ് പൊലീസ് ഉദ്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്തതായി പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നല്കിയിരുന്നു. ചെര്‍പ്പുളശ്ശരി […]
November 30, 2025

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും; 303 മരണം

ജക്കാർത്ത : കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ, മലേഷ്യ, […]
November 30, 2025

പുതുച്ചേരിയിൽ റാലി നടത്താനുള്ള ടിവികെ നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി

ചെന്നൈ : തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ […]
November 30, 2025

നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം : പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് […]
November 30, 2025

ബലാംത്സംഗക്കേസ്‌ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി

തിരുവനന്തപുരം : ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്. ഗര്‍ഭസ്ഥ ശിശുവിന് […]
November 30, 2025

ക്രിസ്മസ് പ്രമാണിച്ച് 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം : ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും […]
November 30, 2025

പിഓകെ ക്രോസ്-എൽഓസി വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കും : ജമ്മു കശ്മീർ ഹൈക്കോടതി

ശ്രീനഗർ : പാക് അധിനിവേശ കശ്മീരുമായുള്ള വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കുമെന്ന് ജമ്മു കശ്മീർ ഹൈക്കോടതി. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും കോടതി പറഞ്ഞു. 2008 ൽ ആരംഭിച്ച ക്രോസ്-എൽഓസി വ്യാപാരവുമായി ബന്ധപ്പെട്ട ഒരു […]