
മലപ്പുറം : മലപ്പുറം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി പരാതി. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷന് ഏജന്റാണ് മലപ്പുറം സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രഘുനാഥ് മേനോന് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഗുരുവായൂര്‍ അമ്പലം മതേതര സര്‍ക്കാരിന്റേതാണ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികളുണ്ടാകും’ എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധയും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധയും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടി ഒരു ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന പഴയ ചിത്രം ദുരുപയോഗം ചെയ്താണ് ഈ വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത നിര്‍മിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.