


ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതീകാത്മകമായി ബഹിഷ്കരണം നടത്തിയ ശേഷം പ്രതിപക്ഷം യോഗത്തിലേക്ക് തിരിച്ചെത്തി. മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലെ 20 ഓളം വിമത സഭാംഗങ്ങള്‍ ഉള്‍പ്പെട്ട നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) എങ്ങനെ സര്‍വകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. പാര്‍ലമെന്റിലെ വെബ്സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വെബ്സൈറ്റില്‍ ഇപ്പോഴും ഈ എംപിമാരെ തൃണമൂല്‍ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നാളെ പാര്‍ലമെന്റില്‍ വര്‍ഷകാലസമ്മേളനം ആരംഭിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എന്‍ഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാര്‍ട്ടിയിലെയും ഒരുവിഭാഗം എംപിമാരും എന്‍ഡിഎ പക്ഷത്താണ്.