

ആലപ്പുഴ : മദ്യനയം രൂപീകരിച്ച ശേഷമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് എക്സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. വിവിധ സംഘടനകളുമായി ചർച്ച ചെയ്ത ശേഷമേ അന്തിമതീരുമാനത്തിലെത്തൂ. അതാണ് യുഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഇന്ന് കേരള സമൂഹത്തിലെ വീടുകളിൽ എത്തി. ഇതിനെ തകർക്കണം.കേരള സർക്കാർ തൂഫാൻ, തണ്ടർ തുടങ്ങിയ പേരുകളിൽ ലഹരി പരിശോധനകൾ നടത്തുന്നു . 14700ൽ അധികം കേസുകൾ ഇതിനോടകം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തു. വളരെ പരിമിതമായ ഒരു വകുപ്പാണ് എക്സൈസ് വകുപ്പ്. അതിനിടയിലാണ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്ർ. ദീര്‍ഘകാലാടിസ്ഥാനത്തിൽ പല പദ്ധതികളും ആവിഷ്കരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.