


കൊല്‍ക്കത്ത : വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ്സീറ്റുകളുടെ എണ്ണം വ്യാജമാണെന്നും മമത ബാനര്‍ജി പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് പുറത്തിറക്കിയ വിഡിയോ ദൃശ്യത്തിലൂടെയാണ് പ്രതികരണം.
100ഓളം സീറ്റുകളില്‍ തൃണമൂല്‍ മുന്നിലാണ്.എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന നമ്പറുകളില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന്മമത പറയുന്നു. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും തൃണമൂല്‍ ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം പുറത്ത് വിടുന്നില്ല. എസ്ഐആറിന്റെ പേരില്‍ ബിജെപി വോട്ടുകള്‍ തട്ടിയെടുത്തുവെന്നും മമത ആരോപിച്ചു. അതേസമയം, ബബാനിപൂരില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പിന്നിലാണ്.
പശ്ചിമബംഗാളില്‍ ബിജെപി 190ലേറെ സീറ്റുകളില്‍ മുന്നേറുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം 93ലേക്ക് താഴ്ന്നിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ മൂന്ന് സീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റിലും മുന്നേറുന്നുണ്ട്. നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം പശ്ചിമബംഗാളില്‍ ബിജെപി അധികാരം പിടിക്കുകയാണ്.