


കൊച്ചി : സർക്കാർ അഭിഭാഷകനായി ആർഎസ്എസ് പ്രവർത്തകന് നിയമനം. തൃശൂർ ലോ കോളജിൽ എബിവിപി നേതാവായിരുന്ന ഡി.എസ് ശരതിനാണ് നിയമനം. സീനിയർ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നൽകിയത്. 2004-2009 കാലയളവിൽ തൃശൂർ ലോ കോളജിൽ എബിവിപി നേതാവായിരുന്നു ശരത്.
ആർഎസ്എസുകാർ പ്രതികളായ കൊലക്കേസുകളിൽ സ്ഥിരമായി പ്രതികൾക്ക് വേണ്ടി ശരത് ഹാജരാകാറുണ്ട്. നിയമന ഉത്തരവിന് വന്നതിന് പിന്നാലെ ശരതിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. സീനിയർ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നൽകിയത്
പ്ലീഡർ നിയമനം വലിയ വിവാദമാകുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. ശരത് എബിവിപി പ്രവർത്തകനായിരുന്നു എന്നത് കോൺഗ്രസ് പ്രവർത്തകർക്ക് അറിയുന്ന കാര്യമാണ്. നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് വിവരം. സർക്കാർ നിയമനങ്ങളിൽ പാർട്ടി പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.