

കൊച്ചി : മുസ്ലിം ലീഗ് തിരികെ വിളിച്ചാൽ പോകുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിൽ പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കെ ടി ജലീൽ നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്നും കെ ടി ജലീല്‍ കുറിച്ചു.
ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്ക്കും. അവസാനം വരെ പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്മുറക്കാരന് സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേർത്തു.