

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന എം പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്സി, എസ്ടി കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം, എസ്സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസെടുത്തതിനു പിന്നാലെ പ്രശോഭ് ഒളിവില്‍ പോയി. ജോലി വാഗ്ദാനം നല്കി പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് കൗണ്‍സിലര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രശോഭിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുന്നത്തൂര്‍മേട് നോര്‍ത്ത് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാനും ഡിസിസി ആവശ്യപ്പെട്ടിരുന്നു.