


കൊല്ലം : കനത്ത വേനല്‍മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വിളക്കുപാറ സ്വദേശി സരിതയാണ് മരിച്ചത്. മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.
കനത്ത വേനല്‍മഴയാണ് കൊല്ലം ജില്ലയിയിലെ മലയോരമേഖലയില്‍ പെയ്തത്. മഴയ്ക്കൊപ്പം വലിയ കാറ്റും ഉണ്ടായി. അതിനിടെ തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടെ ഓയില്‍ ഫാം എസ്റ്റേറ്റിലെ എണ്ണപ്പന ഒടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് യെല്ലോ അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം
പുറപ്പെടുവിച്ച സമയം : വൈകീട്ട് നാലുമണി.