
കോഴിക്കോട് : എം. കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർഥിയാക്കാത്തത് ജമാഅത്തെ ഇസ്ലാമി ഇടപെടൽ മൂലമെന്ന് സിപിഐഎം നേതാവ് എളമരം കരീം. മുസ്ലിം ലീഗിൻ്റെ ശക്തനായ നേതാവാണ് മുനീർ. അദ്ദേഹത്തെ സ്ഥാനാർഥിയാക്കാത്തത് അനാരോഗ്യ പ്രശ്നം മൂലം മാത്രമല്ല മറ്റെന്തോ കാര്യമുണ്ട്. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ പാർട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിൻ്റെ നിലപാട് ലീഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാം. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും എളമരം കരീം പറഞ്ഞു.
കോഴിക്കോട് 13 മണ്ഡങ്ങളിലും എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ കോഴിക്കോട് എത്തും. മുഖ്യമന്ത്രി നാല് ഇടങ്ങളിലെ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നാണ് രാഹുൽഗാന്ധി ചോദിച്ചത്. വില കുറഞ്ഞ രീതിയിലാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ സംസാരിക്കുന്നതെന്നും എളമരം കരീം.