


തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി സംഘം സഞ്ചരിച്ച വാഹനം തകർത്തതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം. കേടുപാട് സംഭവിച്ച വാഹനത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് എ എ റഹീം എം പി വ്യക്തമാക്കി.
ഇ ഡിയെ വെച്ച് സംഘപരിവാർ നടത്തിയത് ആസൂത്രിത നീക്കമാണ്. പ്രവർത്തകരുടെ രോക്ഷം അണപൊട്ടി ഒഴുകി. ഉദ്യോഗസ്ഥർ എത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർക്കും പരുക്കേറ്റു. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്. ഡ്രൈവർ ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എ എ റഹീം പ്രതികരിച്ചു.